balasangam

മൂവാറ്റുപുഴ: ശാസ്ത്രമറിയാം മനുഷ്യരാകാം എന്ന സന്ദേശവുമായി അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ബാലസംഘം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ടപ്പിള്ളിയിൽ സ്നേഹ സദസ് സംഘടിപ്പിച്ചു. പി .വി. ഷാജി ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ കമ്മിറ്റി അംഗം ആൽഫ അജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സ്വാതി സോമൻ, ഏരിയാ സെക്രട്ടറി പി .ബാലഭാസ്കർ, ഏരിയാ പ്രസിഡന്റ് അദ്വൈത ദിലീപ്, ടി .എൻ .മോഹനൻ, കെ. കെ .ചന്ദ്രൻ, ഷിനോബി ശ്രീധരൻ, ശ്രീക്കുട്ടൻ, ഷിയാദ് സന്തോഷ് എന്നിവർ സംസാരിച്ചു. ബാലസംഘം ആരക്കുഴ വില്ലേജ് കമ്മിറ്റിയുടെ ജെൻഡർ ന്യൂട്രൽ ഫുട്ബാൾ മത്സരം നടത്തി. ബാലസംഘം പണ്ടപ്പിള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും ആറൂർ യൂണിറ്റ് രണ്ടാം സ്ഥാനവും നേടി.