photo

ആലുവ: ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ആലുവ മേഖലാ 38 -ാം വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സരിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി മാർവൽ സംഘടനാ വിശദീകരണം നടത്തി.

സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഫോട്ടോഗ്രഫി മത്സരങ്ങളിൽ വിജയിയായ കൃഷ്ണകുമാർ മുപ്പത്തടം, സിനിമാ സീരിയൽ രംഗത്ത് സജീവമായ അജിത് ചൂണ്ടി, ജില്ലാ ഫോട്ടോഗ്രഫി ക്ലബ് കോ-ഓർഡിനേറ്റർ ബാബു പുലിക്കോട്ടിൽ എന്നിവരെ ജില്ലാ ട്രഷറർ രജീഷ് ആലുവ ആദരിച്ചു. മേഖലാ സെക്രട്ടറി കെ.കെ. സജീവ്, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.കെ. സുരേഷ് (പ്രസിഡന്റ്), ടി.സി. ഡേവിഡ് (വൈസ് പ്രസിഡന്റ്), ജോസഫ് (സെക്രട്ടറി),സുജിത് കുമാർ (ജോയിന്റ് സെക്രട്ടറി), കെ.പി. ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.