തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ കസ്റ്റമർ എൻറോൾമെന്റ് കാമ്പയിൻ രണ്ടാം ഘട്ടം ഇന്നാരംഭിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ പറഞ്ഞു. ഭാരത് മാതാ കോളേജിലെ 750 വിദ്യാർത്ഥികളാണ് ഹരിത കർമസേനയോടൊപ്പം കസ്റ്റമർ എൻറോൾമെന്റിനായി അണിനിരക്കുന്നത്. വിദ്യാർത്ഥികളും ഹരിത കർമ്മസേനാംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരസഭയുടെ പല ഭാഗങ്ങളിലായാണ് എൻറോൾമെന്റ് സർവേ നടത്തുന്നത്.

. നഗരസഭയിലെ 30,000 വീടുകളിലും 2900 സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് പതിച്ച് ഹരിത മിത്രം സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ഉള്ളമ്പിള്ളി പറഞ്ഞു.കഴിഞ്ഞ 23 നായിരുന്നു പദ്ധതിയുടെ ഒന്നാംഘട്ടം ആരംഭിച്ചത്.തൃക്കാക്കരയിലെ നാല്പത്തി മൂന്ന് വാർഡുകളിലായി 6,900 വീടുകളിലാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയത്.

ഹ​രി​ത മി​ത്രം ഗാ​ർബേ​ജ് ആപ്പ്

ശു​ചി​ത്വ. മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ർത്ത​ന​ങ്ങ​ൾ, അവ​യു​ടെ ഭൗ​തി​ക സാ​മ്പ​ത്തി​ക പു​രോ​ഗ​തി, പൊതു​ജ​ന​ങ്ങ​ൾക്കാ​യു​ള്ള പ​രാ​തി പരിഹാ​ര സെൽ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങൾ ഉൾപ്പെടുത്തി മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ ഓരോ പ്ര​വ​ർത്ത​ന​ങ്ങ​ളും ഓൺലൈ​നാ​യി സംസ്ഥാ​നത​ലം മു​തൽ വാ​ർഡ്ത​ലം വ​രെ മോണിട്ടർ ചെ​യ്യുന്ന സംവിധാനമാ​ണ് കെൽട്രോണി​ന്റെ സാ​ങ്കേ​തിക സ​ഹാ​യ​ത്തോ​ടെ നട​പ്പാ​ക്കു​ന്ന പദ്ധതി​