ആലുവ: പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന വീട്ടുമുറ്റ സദസിന് കീഴ്മാട് യൂണിറ്റിൽ തുടക്കമായി. മേഖലാ കമ്മിറ്റി അംഗം കെ.എ. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.പി. അനിൽകുമാർ, സമീരണൻ, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.