
കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ കക്കടാംപൊയിൽ പി.വി.ആർ നേച്ചർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടി ഉത്തരവ്. നീരൊഴുക്ക് തടസപ്പെടുത്തുന്ന തടയണകൾ പൊളിക്കണമെന്ന കളക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി ഷഫീഖ് ആലുങ്കൽ നൽകിയ ഹർജി തള്ളിയ ജസ്റ്റിസ് വി.ജി അരുൺ, പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് കളക്ടറുടെ ഉത്തരവെന്നു വ്യക്തമാക്കി. പഞ്ചായത്താണ് പൊളിച്ചുനീക്കുന്നതെങ്കിൽ റിസോർട്ട് അധികൃതരിൽനിന്ന് ചെലവ് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.