കൊച്ചി: എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടിയെ പുറത്താക്കിയത് സ്റ്റേ ചെയ്ത ഉത്തരവ് എറണാകുളം ഇയ്യാട്ടുമുക്കിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പ്രസിഡന്റ് പി.സി. ചാക്കോയുടെ വസതിയിലും കൈമാറി. കോടതി നിർദ്ദേശപ്രകാരമാണ് നടപടി.
പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് എൻ.എ. മുഹമ്മദ് കുട്ടിയെ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ പുറത്താക്കിയത്. ഇതിനെതിരെ മുഹമ്മദ് കുട്ടി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ജില്ലാ കോടതി പുറത്താക്കൽ സ്റ്റേ ചെയ്തിരുന്നു. അദ്ദേഹം പാർട്ടി ഓഫീസിൽ പ്രവേശിക്കുന്നതോ യോഗങ്ങളിൽ പങ്കെടുക്കുന്നതോ തടയാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.