
കൊച്ചി: നാവികസേനയുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഏതാനും എം.എൽ.എമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം ദക്ഷിണ നാവികത്താവളത്തിൽ രണ്ടു ദിവസത്തെ സന്ദർശനം ആരംഭിച്ചു. സംഘം ഇന്ന് കപ്പലിൽ പുറംകടലിൽ പോയി തിരിച്ചെത്തും.
ഇന്നലെ നാവികത്താവളത്തിലെത്തിയ സംഘം പരിശീലനസൗകര്യങ്ങൾ സന്ദർശിച്ചു. സംയുക്ത ദൗത്യകേന്ദ്രം, തീരസുരക്ഷാസംവിധാനങ്ങൾ, വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് എന്നിവയും സന്ദർശിച്ചു. ഇന്നു രാവിലെ യുദ്ധക്കപ്പലിൽ പുറംകടലിൽ പോകുന്ന സംഘം അഭ്യാസപ്രകടനങ്ങൾ, രക്ഷാദൗത്യങ്ങൾ, വ്യോമാഭ്യാസപ്രകടനങ്ങൾ എന്നിവ വീക്ഷിക്കും.