പെരുമ്പാവൂർ: പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് റിട്ട. ഉദ്യോഗസ്ഥൻ ബി.ഒ.സി. റോഡ് തൂമ്പായിൽ വീട്ടിൽ ടി.കെ. സുഗതൻ (94) നിര്യാതനായി. കുറച്ചു കാലമായി കാക്കനാട് - വാഴക്കാലായിൽ ഇളയ മകൻ ജയരാജിന്റെ വീട്ടിലായിരുന്നു താമസം.അവിടെ വച്ചാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ മരണം സംഭവിച്ചത്. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ. ടി.എസ്. സജീവൻ, ശശികല, ബീന, ടി.എസ്. ജയരാജ് , മരുമക്കൾ: ഉഷ. ദേവദാസ്, ദേവാനന്ദ്, ജിജി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കാക്കനാട് അത്താണി എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.