
പുക്കാട്ടുപടി: കവിയും ജനപ്രിയ ഗാനങ്ങളുടെ രചയിതാവുമായ വയലാർ രാമവർമ്മയെ വള്ളത്തോൾ സ്മാരക വായനശാല അനുസ്മരിച്ചു. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാജി ഇടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. വായനശാലാ സെക്രട്ടറി കെ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു.
കവി ജയൻ പുക്കാട്ടുപടി, കാർട്ടൂണിസ്റ്റ് ജോഷി ജോർജ്, എഴുത്തുകാരി സ്വാതിലക്ഷ്മി, ചിത്രകാരി ലീല പരമേശ്വരൻ, കലാകാരൻ ജോൺസൺ പുക്കാട്ടുപടി, ശ്രീദേവി രാജൻ, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കവയിത്രി എ.സി. പ്രശോഭ തേവയ്ക്കൽ, സുമതി, വിവേക വിജീഷ് എന്നിവർ വയലാർ കവിതകൾ ആലപിച്ചു. ശശി പാലഞ്ചേരി, അബ്ദുൾ റഹ്മാൻ, ജോയി കാനാമ്പുറം, ശിവശങ്കർ ടി.സി., സുജ മുരുകൻ, വിജയൻ മാളേക്കമോളം, മഹേഷ് മാളേക്കപ്പടി, കെനി രാജൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.