കളമശേരി: ഫാക്ട് ലളിതകലാകേന്ദ്രം 56-ാം വാർഷികആഘോഷത്തോടനുബന്ധിച്ച് എം.കെ.കെ നായർ പുരസ്‌കാരം കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപിക്ക് ഫാക്ട് സി.എം.ഡി കിഷോർ റൂംഗ്ത സമ്മാനിച്ചു. ലളിതകലാകേന്ദ്രം പ്രസിഡന്റുകൂടിയായ കിഷോർ റുംഗ്ത അദ്ധ്യക്ഷത വഹിച്ചു.

കേരള കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ എം.കെ.കെയെ അനുസ്മരിച്ചു. കലാകേന്ദ്രം വൈസ് പ്രസിഡന്റ്‌ എ.ആർ. മോഹൻകുമാർ പ്രശസ്തിപത്രം വായിച്ചു.

എം.കെ.കെയുടെ മകൻ ഗോപിനാഥ് കൃഷ്ണൻ, ടി. ആർ.എസ്മേ നോൻ, കലാമണ്ഡലം ഗോപി, പാർവതി ബാലസുബ്രഹ്മണ്യൻ, രജനി മോഹൻ എന്നിവർ സംസാരിച്ചു. ഗോപിയാശാന്റെ ഭാര്യ ചന്ദ്രികാ ഗോപി, ഫാക്ട് ഡയറക്ടർമാരായ എസ്. ശക്തി മണി, അനുപം മിശ്ര എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.