അങ്കമാലി: ആരോഗ്യമാകട്ടെ ലഹരി, നടക്കാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രഭാത സവാരി സമാപിച്ചു. 15 ദിവസം തുടർച്ചയായി നടന്ന പ്രഭാത സവാരി സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.

തുറവൂർ കവലയിൽ സമാപന പരിപാടി ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറി എ.ആർ.രന്ജിത്ത് ഉൽഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ് ,ജിയോ ജേക്കബ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.യു ജോമോൻ, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്,പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.

ഇ.കെ അജൂപ് സ്വാഗതവും അനില ഡേവിഡ് നന്ദിയും പറഞ്ഞു .തുറവൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ 15 ദിവസക്കാലം സഞ്ചരിച്ച പരിപാടിയിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി റെജിഷ്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ജീമോൻ കുര്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗ്ഗീസ്, മുൻ ബ്ലോക്ക് സെക്രട്ടറി പോൾ വർഗ്ലീസ് തുടങ്ങിയവർ സംസാരിച്ചു . ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ലഹരിക്കെതിരെ ജനകീയ കവച പരിപാടിയുടെ തുടർച്ചയിൽ ബോധവത്കരണ ക്ലാസുകൾ, ജാഗ്രതാ സമിതികൾ, ചലച്ചിത്രമേളകൾ, തെരുവു നാടകങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, ചിത്രപ്രദർശനങ്ങൾ, ഫുട്ബാൾ -വോളിബാൾ-ഷട്ടിൽ ടൂർണമെന്റുകൾ, മെഗാ കസേരകളി മത്സരം, പഞ്ചഗുസ്തി മത്സരം, മാരത്തൺ സൈക്കിൾ-ബൈക്ക് റാലികൾ, കലാസന്ധ്യ, മനുഷ്യ മഹാശൃംഖല തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുമെന്ന് തുറവൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജിയോ ജേക്കബ് സെക്രട്ടറി ഇ.കെ. അജൂപ് എന്നിവർ പറഞ്ഞു