fish

അങ്കമാലി :ജില്ലയിൽ പൊതുജലാശയങ്ങളിൽ, ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ ഏഴാറ്റുമുഖത്ത് നടന്നു. 1.75 ലക്ഷം കാർപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 9 വിവിധ ഇടങ്ങളിലായി മത്സ്യകുഞ്ഞുങ്ങൾ, ചെമ്മീൻ കുഞ്ഞുങ്ങളെ ഈ പദ്ധതി പ്രകാരം നിക്ഷേപിക്കും. പരിപാടിയിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ , ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, എറണാകുളം ഫിഷറീസ് ഡയറക്ടർ എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു