കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ തുലാം 20 പെരുന്നാൾ 31, നവംബർ 1, 2 തീയതികളിൽ നടക്കും. സമ്പൂർണ നേത്രദാന സമ്മതപത്രം നൽകിയ ഇടവകയായി കത്തീഡ്രലിനെ പ്രഖ്യാപിച്ചതായി വികാരി ഡോ. സി.പി. വർഗീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 8.30ന് കുർബാനയെ തുടർന്ന് കൊടിയേ​റ്റ്. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, ചൊവ്വാഴ്ച 7 ന് കുർബാന, 8.30ന് പള്ളി സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുകൊടുത്ത കുടുംബത്തിന് നൽകുന്ന അഞ്ചേകാലും കോപ്പും നൽകൽ ചടങ്ങ്. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ. പ്രധാന പെരുന്നാൾ ദിവസമായ ബുധനാഴ്ച രാവിലെ 8.30ന് കുർബാന, പ്രസംഗം മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്ത. തുടർന്ന് സ്‌നേഹവിരുന്ന്, പ്രദക്ഷിണം നേർച്ചവിളമ്പ് എന്നിവയും നടക്കും.