തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കേരഗ്രാമം പദ്ധതി രണ്ടാം വർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എൽ.എ. കെ.ബാബു നിർവ്വഹിച്ചു.
ഒന്നാം വർഷ കേരഗ്രാമം പദ്ധതിയുടെ തുടർച്ചയായി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതുപോലെ തെങ്ങുകൾക്ക് വളം, ഡോളോമൈറ്റ്, മരുന്നുതളി എന്നിവയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.എ. ഗോപി, വികസനകാര്യ ചെയർപേഴ്സൺ സുധാ നാരയണൻ ആരോഗ്യ കാര്യ ചെയർപേഴ്സൺ മിനി പ്രസാദ്, വാർഡ് മെമ്പർ എം.പി.ഷൈമോൻ, സ്മിത രാജേഷ്, കേരഗ്രാമം കൺവീനർ ടി.കെ. ബാബു, മുൻ പഞ്ചാ. പ്രസിഡന്റ് ജോൺ ജേക്കബ്, ബെന്നി എബ്രഹാം, സി.പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ സീനു ജോസഫ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. സലിമോൻ നന്ദിയും പറഞ്ഞു.