പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവത്കരണ ക്ളാസ് നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ ക്ളാസെടുത്തു. പ്രിൻസിപ്പൽ ടി.എച്ച്. ജിത അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. വി.സി. രശ്മി, കെ. ഡി. വിപിൻ, ജെ. അഖിൽ, അസി. പ്രൊഫ. നീനു എസ്. ലാൽ, ഷാഹിർ മുഹമ്മദ്, ലിദിയ കൃഷ്ണ, മീനാക്ഷി സുധീഷ് എന്നിവർ സംസാരിച്ചു. അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ക്ളാസിൽ പങ്കെടുത്തു.