കോലഞ്ചേരി: ടാ​റ്റ കോൺസൾട്ടൻസി സർവീസസുമായി സഹകരിച്ച് പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗോ ഐ.ടി ഡിജി​റ്റൽ നൈപുണ്യ വികസനപദ്ധതി ആരംഭിക്കുന്നു. കുട്ടികളുടെ ശാസ്ത്ര സാങ്കേതിക പരിജ്ഞാനം, കമ്പ്യൂട്ടർ പരിചയം, സാമൂഹിക പ്രതിബദ്ധത, പ്രശ്നപരിഹാര സമീപനം , സംരംഭകത്വം തുടങ്ങി സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന പദ്ധതിയാണ് ഗോ ഐ.ടി . ക്ലാസ് മുറിക്കപ്പുറം കുട്ടികളെ യഥാർത്ഥ ലോകത്തിലേക്ക് എത്തിക്കുന്നതോടൊപ്പം സമകാലിക വെല്ലുവിളികളെ നേരിടുവാനും പ്രപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ടി.സി.എസ് സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോ ഐ.ടി പദ്ധതിയിൽ കമ്പനി ഉദ്യോഗസ്ഥർ വിവിധ ക്ലാസുകൾ നയിക്കും .

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ ചുവുടു പിടിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . 5 മുതൽ 18 വയസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് 30 മണിക്കൂർ നീണ്ട പാഠ്യപദ്ധതിയാണിത്. സ്‌കൂൾ ആലുമ്നി സംഘടനയായ ആപ്‌സ് ആണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഗോ ഐ.ടി പദ്ധതിയുടെ കൊച്ചി മേഖലാ ഉദ്ഘാടനം സംസ്ഥാന ചീഫ്സെക്രട്ടറി വി.പി. ജോയ് 29 ന് പൂതൃക്ക സ്‌കൂളിൽ നിർവ്വഹിക്കും.