പറവൂർ: ഡി.വൈ.എഫ്.ഐ യുവതി സബ് കമ്മിറ്റിയായ സമയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സാംസ്കാരിക സായാഹ്നസദസ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. സമ ബ്ലോക്ക് ജോയിന്റ് കൺവീനർ അനു സുനിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, പി ആർ സജേഷ് കുമാർ, നിത സ്റ്റാലിൻ, മേഘ്ന മുരളി, അഡ്വ. ജസൽന ജലീൽ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ എ.ആർ. രതീശൻ സംവിധാനം ചെയ്ത ഞാറനീലിയിലെ വാർത്തകൾ എന്ന തെരുവുനാടകവും കാഞ്ഞൂർ നാട്ടുപൊലിമ ബാൻഡ് അവതരിപ്പിച്ച നാട്ടുപാട്ട് രാവും നടന്നു.