toch
വൈറ്റില ടോക് എച്ച്. സ്‌കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും കൊച്ചി മെട്രൊ ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി, പഴവർഗ കൃഷി

കൊച്ചി: വൈറ്റില ടോക് എച്ച് സ്‌കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും കൊച്ചി മെട്രൊ ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പച്ചക്കറി, പഴവർഗ കൃഷി ആരംഭിച്ചു.

ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സോമനാഥൻ സ്‌കൂൾ സ്ഥാപക മാനേജർ ഡോ.കെ.വർഗീസിന് തൈകൾ കൈമാറി.
പ്രിൻസിപ്പൽ ജുബി പോൾ, വൈസ് പ്രിൻസിപ്പൽ മീരാ തോമസ്, ഹെഡ്മിസ്ട്രസ് ഷേർലി ഗ്രേസ്, സ്‌കൂൾ ക്യാപ്ടൻ അരുണിമ, വൈസ് ക്യാപ്ടൻ തേജസ് പ്രദീപ് , ലയൺസ് ക്ലബ് അംഗങ്ങളായ ക്യാപ്ടൻ ബിനു വർഗീസ്, രവിശങ്കർ, സന്തോഷ് കുമാർ, ജോസ് മേങ്ങലി, ഗോപിനാഥ്, ജെറോം ഫെർണാണ്ടസ്, ജെമിനി എൻ.ബേബി. സ്വപ്ന വാമദേവൻ എന്നിവർ പങ്കെടുത്തു.