
കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി, പാമ്പാക്കുട എം.ടി.എം ഹയർ സെക്കൻഡറി സ്‌കൂളുകൾ സംയുക്തമായി എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി. പുത്തൻകുരിശ് ഡിവൈ. എസ്.പി ജി. അജയ്നാഥ് സല്യൂട്ട് സ്വീകരിച്ചു. കടയിരുപ്പ് ഹയർ സെക്കൻഡറി സ്‌കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. വിജു ജേക്കബ്, പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ്, ജീമോൻ കടയിരുപ്പ്, പ്രിൻസിപ്പൽ കെ.എ. നിഷി, ഹെഡ്മിസ്ട്രസ് വി. ജ്യോതി, പാമ്പാക്കുട സ്‌കൂൾ മാനേജർ റോയ് പുത്തൂരാൻ, ഹെഡ്മിസ്ട്രസ് കെ. ഷറീന മാത്യു, സബ് ഇൻസ്‌പെക്ടർമാരായ ടി.കെ. സുരേഷ്, രഞ്ചുമോൾ, പട്ടിമറ്റം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ മുനവ്വിറുൽ സമാൻ, എക്‌സൈസ് ഓഫീസർ കെ.കെ. രമേശ് സി.പി.ഒ ജോബി ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.