
പറവൂർ: എസ്.എൻ.ഡി.പി നീണ്ടൂർ ശാഖ നിർമ്മിച്ച വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ഹരി വിജയൻ അദ്ധ്യക്ഷത വഹിക്കും.
യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, യോഗം കൗൺസിലർ ഇ.എസ്. ഷീബ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഗിരിജ അജിത്ത് കുമാർ, വി.എൻ. നാഗേഷ്, തമ്പി കളത്തിൽ, ഷിജി ഷിബു, ഗോപാലകൃഷ്ണ കളപ്പുരക്കൽ, രമണി ധർമ്മൻ, കൃഷണേന്ദു സന്തോഷ്, അമൃതരാജ്, വിശ്വജിത്ത്, സെൽവൻ വരമ്പത്ത് എന്നിവർ സംസാരിക്കും. സി.എൻ. രാധാകൃഷ്ണൻ, ഹരി വിജയൻ, രാജു ചെറായി, സജീവ് തുരുത്തിപ്പുറം, റിജുരാജ് വാപ്പാല, കൃഷ്ണേന്ദു ബാബു, വിജയ റെജി, രമേഷ് പുന്തേടത്ത്, സന്തോഷ് ഇല്ലത്തുപാടം, ജയരഞ്ജൻ തൈവെയ്പ്പിൽ തുടങ്ങിയവരെ ആദരിക്കും.