പറവൂർ: കെടാമംഗലം സൗഹൃദ കൂട്ടായ്മയുടെ ആദരവ് 2022 മുഹമ്മദ് സ്മൃതിയുടെ ഫണ്ട് സമാഹരണത്തിന്റെ ആദ്യ സംഭാവന ഉദ്ഘാടനം ഏഴിക്കര ഉണ്ണി ആൻഡ് കമ്പനി ഡയറക്ടർ സി.കെ. ജയൻ നിർവഹിച്ചു. രാജ്യത്തിന് വേണ്ടി സേവനം ചെയ്യവേ വീരമൃത്യു വരിച്ച കെടാമംഗലം സ്വദേശി ഒ.യു. മുഹമ്മദിനെയും സൈന്യത്തിൽ സേവനം അനുഷ്ടിച്ചിട്ടുള്ള കെടാമംഗലം പ്രദേശത്തെ ജവാന്മാരെയും ആദരിക്കുന്നതിനാണ് ആദരവ് 2022. കൂട്ടായ്മാ ഭാരവാഹിയായ ആർ.എൻ. ഹരൂൺ, പി.യു. ബിജു, വിനോദ് കെടാമംഗലം, എം.ബി. പ്രസാദ്, എം.എസ്. അരുൺകുമാർ, സി.കെ. കമലൻ, എൻ.എസ്. വിനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.