sports
കോതമംഗലത്ത് നടക്കുന്ന റവന്യൂ ജില്ലാ കായികമേളയുടെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ സംസാരിക്കുന്നു

കൊച്ചി: റവന്യൂജില്ലാ സ്കൂൾ കായികമേള നവംബർ 21മുതൽ 23വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (എം.എ കോളേജ്) ഗ്രൗണ്ടിൽ നടക്കും. ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കായികമേളയുടെ സംഘാടകസമിതി രൂപീകരിച്ചു.

ചെയർമാൻ മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, തോമസ് ചാഴികാടൻ, എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ മാക്സി, കെ. ബാബു, ടി.ജെ. വിനോദ്, ഉമ തോമസ്, പി.വി. ശ്രീനിജിൻ, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ഡോ. രേണുരാജ് എന്നിവരാണ് രക്ഷാധികാരികൾ. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ. ടോമി വൈസ് ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറുമാണ്.

മേളയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകാനും കുട്ടികൾക്ക് താമസസൗകര്യമൊരുക്കാനും എല്ലാ മത്സരവേദികളിലും വൈദ്യസഹായം ഉറപ്പാക്കാനും സംഘാടകസമിതി തീരുമാനിച്ചു