
കുറുപ്പംപടി : കുറുപ്പംപടി പബ്ലിക് ലൈബ്രറിയിൽ വയലാർ അനുസ്മരണം നടത്തി. കുന്നത്തുനാട് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജുപോൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. എം.ജി. ശ്രീകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അരുൺ പ്രശോഭ് സ്വാഗതം പറഞ്ഞു. രായമംഗലം ഗ്രാമപഞ്ചായത്ത് അംഗം സജി പടയാട്ടിൽ, പ്രീത എൽദോസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനസന്ധ്യ നടന്നു