
കുറുപ്പംപടി : അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ കെണിയൊരുക്കി പിടിക്കാൻ പുതിയ സംവിധാനമൊരുക്കി മുടക്കുഴ മൃഗാശുപത്രി. പ്ലാസ്റ്റിക് കുരുക്കുണ്ടാക്കി കഴുത്തിലിട്ടാണ് പിടിക്കുന്ന രീതി. ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ എ.വി. സന്തോഷിന്റെ നേതൃത്വത്തിലാണ് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്. നായ്ക്കളുടെ പിടിക്കാനായിട്ടുള്ള ഉപകരണം മൃഗാശുപത്രി ഡോക്ടർ അനിലിന് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷനി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജോസ് .എ.പോൾ , രജിത ജയ്മോൻ എന്നിവർ പ്രസംഗിച്ചു.