കൊച്ചി: ഓൾ കേരള സ്‌പോർട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം 30ന് രാവിലെ 10ന് ചാലക്കുടി ഹാർട്ട് ലാൻഡ് കൺവെൻഷൻ സെന്ററിൽ ബെന്നി ബെഹ്‌നാൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അനിൽ മഹാജൻ അദ്ധ്യക്ഷത വഹിക്കും. ടി.ജെ. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. മന്ത്രി പി. രാജീവ് മാഗസിൻ പ്രകാശിപ്പിക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ ടി.കെ. ചാത്തുണ്ണി , വോളിബാൾ മുൻ ഇന്ത്യൻ ക്യാപ്ടൻ മൊയ്തീൻ നൈന, ബോഡി ബിൽഡിംഗ് വെറ്ററൻ ലോകചാമ്പ്യൻ പീറ്റർ ജോസഫ്, പ്രശസ്ത ട്രെയിനർ മോൻസി വർഗീസ് എന്നിവരെ ആദരിക്കും.
സന്തോഷ് ട്രോഫി ക്യാപ്ടൻ ജിജോ ജോസഫ്, കേരള ക്രിക്കറ്റ് അക്കാഡമി പ്രസിഡന്റ് ജയേഷ് ജോസഫ്, ഓൾ കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പട്ടാഭിരാൻ, എറണാകുളം ചെയർപേഴ്‌സൺ ബീന കണ്ണൻ, ഓൾ കേരള സ്‌പോർട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ സംഘാടകസമിതി ചെയർമാൻ ചെന്താമരാക്ഷൻ, ജനറൽ സെക്രട്ടറി ജോസ്‌പോൾ എന്നിവർ പങ്കെടുക്കും.