കൊച്ചി: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലാണ് നിയമനം. യോഗ്യത: പ്ലസ് ടു സയൻസ്, ജി.എൻ.എം, ബി.എസ്‌സി നഴ്‌സിംഗ്, കെ.എൻ.സി രജിസ്‌ട്രേഷൻ, കാത്ത് ലാബ് എക്‌സ് പീരിയൻസ്. പ്രായപരിധി: 18-36 വയസ്. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ രാവിലെ 11ന് നടത്തുന്ന എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം.