കുറുപ്പംപടി: തുർക്കിയിൽ നടന്ന 43-ാമത് അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 50കിലോ വിഭാഗത്തിൽ വെങ്കലം നേടിയ മുടക്കുഴ ഇളംബകപ്പിള്ളി ആദർശ് മനോഹരന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ, പഞ്ചായത്ത് അംഗങ്ങളായ നിഷ സന്ദീപ്, രജിത ജയ്മോൻ, പി.കെ.സത്യൻ, ടി.പി.സജി, പി.കെ.ശിവദാസ്, വാസുദേവൻ, ടി.പി.ദാസൻ, മനോഹരൻ എന്നിവർ സംസാരിച്ചു.