tk-nasar

നെടുമ്പാശേരി: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ലേബർ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള നടപടികൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.കെ. നാസർ അറിയിച്ചു. അങ്കമാലി അസി. ലേബർ ഓഫീസ് പരിധിയിലുള്ള 10 പഞ്ചായത്തുകളിലും അങ്കമാലി നഗരസഭയിലും ലേബർ രജിസ്‌ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവിധ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്ത് ക്യാമ്പ് നടത്തുന്നതിനുള്ള സ്ഥലവും തീയതിയും തീരുമാനിക്കും. പാറക്കടവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം ടി.കെ. നാസർ ഉദ്ഘാടനം ചെയ്തു. നവംബർ രണ്ട് മുതൽ പാറക്കടവ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. വിവിധ യൂണിറ്റ് ഭാരവാഹികളായ ഷാജു സെബാസ്റ്റ്യൻ, ജോയി ജോസഫ്, ജോസ് ആലുക്കൽ, പി.പി. ശ്രീവത്സൻ, പ്രമോദ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.