കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ബോധവത്കരണറാലി നടത്തി. കുഫോസ് സ്റ്റുഡന്റ്‌സ് യൂണിയനും എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളും സംയുക്തമായി സംഘടിപ്പിച്ച റാലിയിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. റാലി കുഫോസ് മെയിൽ കാമ്പസിൽ നിന്നാരംഭിച്ച് ലേക്‌ഷോർ ആശുപത്രിചുറ്റി വെസ്റ്റേൺ കാമ്പസിൽ സമാപിച്ചു. തുടർന്ന് ലഹരിവിരുദ്ധ ബോധവത്കരണ തെരുവുനാടകവും ഫ്‌ളാഷ്മോബും നടന്നു. വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ, ഫിഷറീസ് ഫാക്കൽറ്റി ഡീൻ ഡോ.റോസ്ലിന്റ് ജോർജ്, സ്റ്റുഡന്റസ് സ്റ്റാഫ് അഡ്വൈസർ ഡോ. എം.കെ. സജീവൻ എന്നിവർ സംസാരിച്ചു.