road

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചാലക്കൽ ആലക്കൽ ദേവി ക്ഷേത്ര റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടും പണി തുടങ്ങാത്തതിനെതിരെ പ്രതിഷേധം വ്യാപകമായി.

മണ്ഡലകാലമായാൽ നൂറുകണക്കിന് ജനങ്ങളാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. തുടർച്ചയായി ഇതിലെ വാഹനം ഓടിച്ചാൽ ആക്സിൽ ഓടിയുന്ന അവസ്ഥയാണ്. അതിനാൽ ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാലും വരാത്ത അവസ്ഥയായി. ഇനിയും റോഡ് നന്നാക്കിയില്ലെങ്കിൽ നാട്ടുകാരെയും കൂട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സുലൈമാൻ അമ്പലപ്പറമ്പ് പറഞ്ഞു.