മൂവാറ്റുപുഴ: കെ.മുരളി അനുസ്മരണവും സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം ജനറൽ ബോഡിയും ശനിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴ അർബൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ബാബു പോൾ, ഇ.കെ.ശിവൻ, എൻ.അരുൺ, കെ.എൻ.സുഗതൻ, എൽദോ എബ്രഹാം, പി.ടി.ബെന്നി, ജിൻസൺ.വി.പോൾ, രമേഷ് ചന്ദ് എന്നിവർ പങ്കെടുക്കും.