
ആലുവ: ജില്ലയിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത വ്യാപാരം അവസാനിപ്പിക്കണമെന്ന് കേരള റീട്ടെയ്ൽ ഫൂട്ട് വെയർ അസോസിയേഷൻ ആലുവ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സ്‌കൂളുകൾ വിദ്യാഭ്യാസം നൽകാനുള്ളതാണ്. അവിടെ വ്യാപാര സ്ഥാപനമാക്കരുതെന്നും യോഗം അവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഹുസൈൻ കുന്നുകര ഉദ്ഘാടനം ചെയ്തു. നിയാസ് ആലുവ അദ്ധ്യക്ഷത വഹിച്ചു. നവാബ് കളമശേരി മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ്പ് വിതരണോദ്ഘാടനം കെ.ജെ. മാർട്ടിൻ നിർവ്വഹിച്ചു. സാന്റോ കുറുമശ്ശേരി, സലിം, അബ്ദുൾ കരിം, നജീബ് ത്രിപ്പൂണിത്തുറ, നിഷാദ് ചേരാനല്ലൂർ, സലിം മേനാച്ചേരി, അഷ്രഫ് പൂക്കാട്ടുപടി എന്നിവർ പ്രസംഗിച്ചു.