കുറുപ്പംപടി : രായമംഗലം കൂട്ടുമഠം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി ആഘോഷങ്ങൾ നാളെ നടക്കും. രാവിലെ 4.00 മണിക്ക് നിർമ്മാല്യ ദർശനത്തിന് ശേഷം 4.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അഭിഷേകം.
തുടർന്ന് 1.30 ന് ഷഷ്ഠി പൂജ, ഷഷ്ഠി പൂജയ്ക്ക് ശേഷം വരുന്ന മുഴുവൻ ഭക്തർക്കും ഷഷ്ഠി ഊട്ടും ഭരണ സമിതി ക്രമീകരിച്ചിട്ടുണ്ട്. ഷഷ്ഠിപൂജ, പഞ്ചാമൃത നിവേദ്യം, പാലഭിഷേകം, കരിക്കഭിഷേകം, പനിനീരഭിഷേകം, വേൽതട്ട് സമർപ്പണം, വെള്ള നിവേദ്യം, നെയ് വിളക്ക് സമർപ്പണം എന്നിവയാണ് ഷഷ്ഠിനാളിലെ പ്രധാനവഴിപാടുകൾ. ഭക്തർക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ക്ഷേത്രത്തിൽ തന്നെ ഭരണ സമിതി തയ്യാറാക്കിയിട്ടുണ്ട്.