മൂവാറ്റുപുഴ : മുളവൂർ എം.എസ്.എം സ്കൂളിൽ ആനുവൽ സ്‌പോർട്സ് മീറ്റ് സംഘടിപ്പിച്ചു. കെ.എഫ് .ആർ.എ മുൻ സെക്രട്ടറിയും മൂവാറ്റുപുഴ ഫുട്ബാൾ ക്ലബ് അക്കാഡമി ചെയർമാനുമായ എൻ.കെ.രാജൻ ബാബു ചെയ്തു. സ്കൂൾ മാനേജർ എം.എം. സീതി പതാക ഉയർത്തി. എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം.അലി മാർച്ച് ഫാസ്റ്റ് ഫ്ളാഗ് ഓഫ് ചെയ്തു.സ്‌പോട്സ് കിറ്റ് വിതരണം ട്രസ്റ്റ് ട്രഷറർ എം.എം.കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. ഹെ‌ഡ്മിസ്ട്രസ് ഇ.എം.സൽമത്ത്,​ പി.ടി.എ ഭാരവാഹികളായ ഫൈസൽ പനക്കൽ, ഷാനവാസ്,​ അദ്ധ്യാപകരായ എം.എ.ഫാറൂഖ് , മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. വിവിധ ഹൗസുകൾ അടിസ്ഥാനമാക്കിയാണ് കായിക മത്സരങ്ങൾ നടന്നത്. വിജയികളായവർ ഉപജില്ലാ തലത്തിൽ മത്സരിക്കും.