പെരുമ്പാവൂർ: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സ്ഥാപക നേതാവ് എൽസേബിയൂസിന്റെ എട്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് വെങ്ങോല പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.കെ.എൻ.ടി.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. എൽദോ മോസസ്, ടി.വി.സണ്ണി, കെ.ഒ.വർഗീസ്, റെജി ജോൺ,​ ഐഷ മീതീയൻ എന്നിവർ സംസാരിച്ചു.