kklm

കൂത്താട്ടുകുളം: കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ തുടരുന്ന ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ച് സി.പി.ഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.

സി.പി.ഐ പിറവം മണ്ഡലം സെക്രട്ടേറിയറ്റ്‌ അംഗം എ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബിനീഷ് കെ. തുളസിദാസ്‌ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി പി.എം. ഷൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.കെ. ദേവദാസ്, എ. ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം ബിജോ പൗലോസ്,ബീന സജീവൻ, പി ജി അനിൽകുമാർ, ബാബു വർഗീസ്, ആൽബിൻ ബാബു, എം. മോഹനൻ, ബാബു ജേക്കബ്,ദീപു ജോസ്, കെ. രാജു, എബി.കെ., പോൾ മാത്യു, വി.വി. ചാക്കോ, തുടങ്ങിയവർ പങ്കെടുത്തു.