
കൂത്താട്ടുകുളം:പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ കാഥികരെ ആദരിച്ചു. പഴയകാല കാഥികൻ മുണ്ടക്കയം സദാശിവനെയും പുതിയ തലമുറയിലെ കെ. ജെ. കൂത്താട്ടുകുളത്തെയുമാണ് ആദരിച്ചത്. സംസ്ഥാന ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ പൊന്നാട അണിയിച്ചു. കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച കഥാപ്രസംഗം മഹോത്സവത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. എം. കെ. രാജു, കുര്യനാട് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.