കാലടി: ജനഭിമുഖ കുർബാന മാത്രമേ അനുവദിക്കൂവെന്ന ആവശ്യവുമായി എറണാകുളം അതിരൂപതയിലെ കാഞ്ഞൂർ, വല്ലം, മഞ്ഞപ്ര ഫൊറോനകളിലെ വൈദികരുടെ മീറ്റിംഗിന് പൂർണ്ണ പിന്തുണയുമായി എറണാകുളം അതിരൂപത അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ വിശ്വാസികൾ കാലടി ജീവാലയയുടെ മുന്നിൽ ഒത്തുചേർന്നു. ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂവെന്നും റെസ്റ്റിട്യൂഷൻ നടപ്പിലാക്കണമെന്നും മാർ ആന്റണി കരിയിലിന്‌ നീതി നടപ്പാക്കാണമെന്നും ആവശ്യപ്പെട്ട് എറണാകുളം അതിരൂപതയിലെ വൈദീകരുടെ 16 ഫൊറാനകളിലെയും സമ്മേളനം ഇന്ന് പൂർത്തിയായി കാലടി ജീവാലയ പാർക്കിൽ നടന്ന മീറ്റിംഗിന് തടസം സൃഷ്ടിക്കാൻ ശ്രമിച്ച അതിരൂപത വിരുദ്ധരായ ഏതാനും ചിലരെ വിശ്വാസികളുടെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി. പി .ജെറാർദ്, അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ സംസാരിച്ചു. അല്മായ മുന്നേറ്റം അതിരൂപത, ഫൊറോന ഭാരവാഹികളായ പാപ്പച്ചൻ ആത്തപ്പിള്ളി, ജോജി കാഞ്ഞൂർ, ടോമി തച്ചപ്പിള്ളി, സെബി സെബാസ്റ്റ്യൻ ജോണി പ്രസന്നപുരം എന്നിവർ നേതൃത്വം നൽകി.