പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗമായി ചുമതലയേറ്റതായി ടി.എൻ. സദാശിവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മുൻ യോഗം കൗൺസിലറും ഡയറക്ടറുമായിരുന്ന ഇദ്ദേഹം കുറച്ചുനാളായി യൂണിയൻ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റി അംഗവും ചുമട്ടുതൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡന്റും കൂടിയാണ് സദാശിവൻ. കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് മാറിനിന്നത്. എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ പിടിയിൽ അകപ്പെടരുതെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വമാണ് സംഘടനയുടെ പുരോഗതിക്ക് നല്ലതെന്നും സദാശിവൻ പറഞ്ഞു.