ഫോർട്ടുകൊച്ചി: പതിനാറ് ലിറ്റർ മദ്യവുമായി മദ്ധ്യവയസ്കനെ മട്ടാഞ്ചേരി എക്സൈസ് വാഹന പരിശോധനയിൽ അറസ്റ്റ് ചെയ്തു.ഞാറക്കൽ സഹോദര നഗറിൽ പുളിക്കപറമ്പിൽ വീട്ടിൽ ജയപ്പൻ എന്ന് വിളിക്കുന്ന ജയപ്രകാശിനെയാണ് (47) മട്ടാഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. അളവിൽ കൂടുതൽ മദ്യം കൈവശംവെച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.പി.ജയറാം, ജോസഫ്, ഡ്രൈവർ അജയൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.