കൊച്ചി: രാജ്യത്തെ വിവിധ ഗ്രാഫിക് ഡിസൈൻ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം നടത്തിയ ലോഗോ തയ്യാറാക്കൽ മത്സരത്തിൽ എറണാകുളം എടത്തല സ്വദേശിയായ ആദിൽ അദ്നാൻ ഗസാസിയുടെയും സംഘത്തിന്റെയും എൻട്രി സമ്മാനാർഹമായി. ആന്ധ്രയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ കോളേജിലെ അവസാനവർഷ വിദ്യാർത്ഥിയാണ്. സംഘത്തിൽ മൂന്ന് വിദ്യാർത്ഥികൾ കൂടിയുണ്ടായിരുന്നു. ചലച്ചിത്രതാരം ഹൈവേ സലാമിന്റെ മകനാണ് ആദിൽ. കാശ്മീരിൽ ഇന്നലെ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ലോഗോ പ്രകാശിപ്പിച്ചത്.