x
സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ്.എ. മധു കായിക ദിനം ഫ്ലാഗ്‌ ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക്‌ സ്കൂളിന്റെ 30-ാമത് കായികദിന പരിപാടികൾക്ക് തുടക്കം കുറിച്ചു.

സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ്.എ. മധു കായിക ദിനം ഫ്ലാഗ്‌ ഓഫ് ചെയ്തു. ചടങ്ങിൽ കരാട്ടെ, യോഗ, സ്കൂൾ ബാൻഡ് , മാർച്ച്‌ പാസ്റ്റ് എന്നിവ ഉണ്ടായിരുന്നു.

സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ ഇന്ദ്രജിത് സുനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ എം. ആർ രാഖി പ്രിൻസ് സ്വാഗതം പറഞ്ഞു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ജിംജു പത്രോസ്, സ്കൂൾ മാനേജർ എം.എൻ. ദിവാകരൻ, കെ.എം. രാജൻ, സ്കൂൾ പി.ടി.എ. പ്രസിഡന്റ്‌ അഡ്വ. സനിൽ കുഞ്ഞച്ചൻ, കെ.പി. കൃഷ്ണൻ, കെ.എൻ. അപ്പുകുട്ടൻ എന്നിവർ പങ്കെടുത്തു. കായിക അദ്ധ്യാപകരായ അരുൺരാജ്, സുഭാഷ് ചന്ദ്രബോസ് എന്നിവർ നേതൃത്വം നൽകി.