കൊച്ചി: ഇരുപത് എം.എൽ.എമാരും ഒമ്പത് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിലെ ദ്വിദിന സന്ദർശനം പൂർത്തിയാക്കി. യുദ്ധക്കപ്പലിൽ ഒരുദിവസം പുറംകടലിൽ സഞ്ചരിച്ച സംഘം നാവികസേനയുടെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞു.
മുൻനിര യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് ചെന്നൈ, ഐ.എൻ.എസ് ഡൽഹി എന്നിവയിലാണ് കടൽയാത്ര നടത്തിയത്. തിർ, ത്രിശൂൽ, ഇൻവെസ്റ്റിഗേറ്റൽ, സുനൈന, കൽപ്പേനി എന്നീ കപ്പലുകൾ പങ്കെടുത്ത അഭ്യാസപ്രകടനങ്ങൾ സംഘം വീക്ഷിച്ചു.
ദക്ഷിണ നാവിക കമാൻഡ് ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എം.എ ഹംപി ഹോളി, സമുദ്ര മേഖലയുടെ സൂക്ഷ്മതകൾ, സമുദ്ര സുരക്ഷയുടെ അനിവാര്യത, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. വിമാനവാഹിനിക്കപ്പലായ ഐ,എൻ.എസ് വിക്രാന്തും സംഘം സന്ദർശിച്ചു.