buf
ഫോട്ടോ അടിക്കുറിപ്പ്: കിണറ്റിൽ വീണ പോത്തിനെ അഗ്‌നി രക്ഷാനിലയം സേനാംഗങ്ങൾ രക്ഷിക്കുന്നു.

പെരുമ്പാവൂർ: ഓടക്കാലിക്ക് സമീപം കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് രക്ഷിച്ചു.
ഏക്കുന്നം ഇഞ്ചക്കുടി വീട്ടിൽ മുഹമ്മദിന്റെ രണ്ട് വയസുള്ള പോത്താണ് ഇന്നലെ രാവിലെ 8.30ഓടെ 30 അടി താഴ്ചയും ഒരാൾ വെള്ളവുമുള്ള കിണറ്റിൽ വീണത്. സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റിൽ പോത്ത് വീഴുകയായിരുന്നു.

പെരുമ്പാവൂർ അഗ്‌നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ഒ.എ.ആബിദ്, ടി.ആർ.അജേഷ്, പി.എസ്.ഉമേഷ്, എസ്. കണ്ണൻ തുടങ്ങിയവർ ചേർന്നാണ് പോത്തിനെ രക്ഷിച്ചത്.