പറവൂർ: അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്ന പട്ടണം നികത്തിൽ വീട്ടിൽ ശ്രീജുവിനെ (34) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ളപ്പലിശ ഈടാക്കി വസ്തുവകകൾ അനധികൃതമായി കൈവശംവച്ച് പണം കടം കൊടുക്കുന്നതാണ് പതിവ്. ഇയാളുടെ വീട്ടിൽ നിന്ന് നിരവധിപേരുടെ ഒപ്പുവച്ച ബ്ലാങ്ക് മുദ്രപ്പത്രങ്ങളും ചെക്ക് ലീഫുകളും ഡ്രൈവിംഗ് ലൈസൻസുകളും വാഹനങ്ങളുടെ ആർ.സി ബുക്കുകളും ഒരു കാറും, രണ്ട് ഇരുച്ചക്ര വാഹനങ്ങളും കണ്ടെടുത്തു. വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജ്, സബ് ഇൻസ്പെക്ടർ എം.എസ്.ഷെറി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.