ലക്ഷദ്വീപിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ആസ്റ്റർ
കൊച്ചി: 21 വർഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച ലക്ഷ്വദ്വീപ് സ്വദേശിനിയായ 27കാരിക്ക് ആസ്റ്റർ മെഡ്‌സിറ്റിയിലൂടെ പുതുജീവൻ. മർജാനയ്ക്ക് 26 കിലോ മാത്രമായിരുന്നു ഭാരം. ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാംനാൾ മർജാന ആശുപത്രിവിട്ടു.
അന്നനാളത്തിന്റെ ഒരു ഭാഗം തകരാറിലാകുന്ന അക്കലേഷ്യാ കാർഡിയ എന്ന അപൂർവരോഗമാണെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഗ്യാസ്‌ട്രോ എന്ററോളജി ഡോക്ടർമാരായ ഇസ്മായിൽ സിയാദും ഡോ. ജെഫി ജോർജും സ്ഥിരീകരിച്ചു. പെർ ഓറൽ എൻഡോസ്‌കോപ്പിക്ക് മയോട്ടമിയിലൂടെ പ്രശ്‌നം പരിഹരിച്ചു.
ഡോ.ജി.എൻ. രമേഷ്, സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ.ജെബി ജേക്കബ് , ഡോ. പ്രശാന്ത് എം, ഡോ. സുരേഷ്. ജി നായർ എന്നിവരാണ് മർജാനയെ ചികത്സിച്ചതെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
നവംബർ 30ന് ലക്ഷദ്വീപിൽ ആദ്യ മെഡിക്കൽ ക്യാമ്പും ആസ്റ്റർ സംഘടിപ്പിക്കുന്നുണ്ട്.