
കളമശേരി : സേവാഭാരതി ഏലൂർ മുനിസിപ്പൽ സമിതിയും ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി ഏലൂർ വടക്കുംഭാഗം ഗുരുസദനം ഹാളിൽ സംഘടിപ്പിച്ച രക്തദാനം മഹാദാനം എന്ന ക്യാമ്പ് സി.ഐ.എസ്.എഫ് സീനിയർ കമാണ്ടന്റ് അപരാജിത മൊഹപത്ര ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ജിബിൻ, സി.ഐ.എസ്.എഫ് ഇൻസ്പെക്ടർ അശോക്, നഗരസഭാ കൗൺസിലർമാരായ പി.ബി.ഗോപിനാഥ്, കൃഷ്ണപ്രസാദ്, ചന്ദ്രിക രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ശിവദാസ്, ടി. ഡി. ജോഷി, എം.സി.ചിസ, അനുകുമാർ, ഗോപികൃഷ്ണൻ, ഹരിപ്രിയാ ശ്രീജിത്ത്, എന്നിവർ നേതൃത്വം നൽകി.