ap
അങ്കമാലി എ പി കുര്യൻ സ്മാരക ലൈബ്രറി നടത്തിയ വയലാർ, ചെറുകാട്‌ അനുസ്മരണം പ്രശസ്‌ത കഥാകൃത്ത് സുരേഷ് കീഴില്ലം ഉദ്‌ഘാടനം ചെയ്യുന്നു.

അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറിയിൽ വയലാർ, ചെറുകാട്‌ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം പ്രശസ്‌ത കഥാകൃത്ത് സുരേഷ് കീഴില്ലം ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് കെ.എസ്‌.മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക്‌ ജോയിന്റ് സെക്രട്ടറി കെ.പി.റെജീഷ്, പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി ഷാജി യോഹന്നാൻ, ടി.പി.വേലായുധൻ, അഡ്വ.ബിബിൻ വർഗീസ്, കെ.കെ.സുരേഷ്, വി.വി.സന്തോഷ്, കെ.എ.രമേഷ്,വിനീത ദിലീപ്, സച്ചിൻ കുരിയാക്കോസ്, കെ.ആർ.കുമാരൻ എന്നിവർ സംസാരിച്ചു. വയലാറിന്റെ ഗാനങ്ങളുടെയും കവിതകളുടേയും ആലാപനവുമുണ്ടായിരുന്നു.