വൈപ്പിൻ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വായനാമത്സരത്തിന്റെ ഭാഗമായി ഞാറക്കൽ പി.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വായനാമത്സരം നടത്തി. ലൈബ്രറി പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, സെക്രട്ടറി കണ്ണദാസ് തടിക്കൽ, കെ.കെ.രത്‌നൻ, എം.വി. ദീപക്, ഞാറക്കൽ ഗവ.വി.എച്ച്.എസ്.എസ് അദ്ധ്യാപികമാരായ സീമ, രജിത എന്നിവർ നേതൃത്വം നൽകി.