അങ്കമാലി:വൈദ്യുതി മേഖലയെ പൂർണമായി സ്വകാര്യവത്കരിക്കുന്നതിനെതിരെ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ നവംബർ 10ന് തിരുവനന്തപുരം വൈദ്യുതി ഭവൻ മുതൽ രാജ്ഭവൻ വരെ സംരക്ഷണച്ചങ്ങല സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തുറവൂരിൽ ജനസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.എം. പരമേശ്വരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾ സെബാസ്റ്റ്യൻ, കെ.പി.രാജൻ, റീന സോജി, ജീമോൻ കുര്യൻ, കെ.പി.ബാബു, ഹരിപ്രസാദ് നാരായണൻ, ലബിൻ ജേക്കബ്, കെ.ഡി.ഫിലിപ്പച്ചൻ, എം.വി. സുരേഷ്, എൻ.എ.വർഗീസ് എന്നിവർ സംസാരിച്ചു.